നടിയുമായുള്ള അതിരുവിട്ട ബന്ധം; മലയാളത്തിലെ നടന്മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞു

actressകൊച്ചി: പ്രമുഖ നടിയുമായുള്ള അതിരുവിട്ട ബന്ധത്തിന്റെ പേരില്‍ മലയാളത്തിലെ പ്രമുഖനടന്‍മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞതായി റിപ്പോര്‍ട്ട്. വളരെ അടുപ്പത്തിലായിരുന്നു അച്ഛനും മകനും ഇപ്പോള്‍ തീരെ ചേര്‍ച്ചയിലല്ലത്രേ. കൂടെ അഭിനയിച്ച മലയാളത്തിലെ പ്രമുഖനടിയോടു മകനായ നടനു തോന്നിയ പ്രണയമാണു കലഹങ്ങള്‍ക്കു കാരണം. മംഗളം ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

നടിയുടെ വീട്ടുകാര്‍ അച്ഛനെ വിളിച്ച് മകനെ നിലയ്ക്കു നിര്‍ത്തണം എന്നു ആവശ്യപ്പെട്ടപ്പോള്‍ മുതലാണ് ഇരുവരും തമ്മിലുള്ള കലഹങ്ങള്‍ തുടങ്ങിയത്. മകനെക്കുറിച്ചു മോശം അഭിപ്രായം കേട്ട ഈ പ്രമുഖനടന്‍ രോഷാകുലനായി താരമായ മകനെ ഉപദേശിച്ചു. തുടര്‍ന്നു വിവാദനായികയുമായി കാണുകയോ മിണ്ടുകയോ ചെയ്യരുതെന്നു നിര്‍ദേശവും നല്‍കി.

എന്നാല്‍ അച്ഛന്റെ ഉപദേശം കേള്‍ക്കാന്‍ താരം തയാറായില്ല. പ്രണയജോഡികള്‍ തമ്മില്‍ വീണ്ടും കണ്ടുമുട്ടി. ഇതു പ്രശ്‌നങ്ങള്‍ വഷളാക്കുകയായിരുന്നു. കൂടാതെ താരത്തിന്റെ ഉത്തരവാദിത്തം ഇല്ലാത്ത പെരുമാറ്റം മൂലം നടനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രവും സംവിധായകന്‍ ഉപേക്ഷിച്ചു എന്നും വാര്‍ത്തകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം