സിനിമാ ചിത്രീകരണത്തിനിടെ നടന്മാരുടെ മരണം; അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

karnatakaബംഗളൂരു: കർണാടകയിൽ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ  അപകടത്തിൽ രണ്ടു കന്നഡ സിനിമാ താരങ്ങൾ മരിച്ചതിനെത്തുടർന്ന്, ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.സുരക്ഷാ മുൻകരുതലുകൾ ഒന്നും സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കേസ്.

തിങ്കളാഴ്ചയാണ് ബംഗളൂരു മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഉദയ്, അനിൽ എന്നിവർ ഹെലികോപ്ടറില്‍ നിന്നും തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാൽ തടാകത്തിലേക്ക് ചാടിയ മൂന്നുപേരിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. കാണാതായ ഉദയ്, അനിൽ എന്നിവർക്ക് വേണ്ടി ഫയർഫോഴ്സും പോലീസും തെരച്ചിൽ തുടരുകയാണ്. അതിനിടെ തിപ്പഗൊണ്ടനഹള്ളി തടാകത്തിന്റെ അടിത്തട്ടിൽ ചില വസ്ത്രങ്ങൾ കണ്ടെത്തിയതായി വിവരങ്ങൾ ഉണ്ട്. എന്നാൽ ഇത് കാണാതായ നടന്മാരുടേതാണോയെന്ന് സ്‌ഥിരീകരിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം