കഷണ്ടിയെക്കാളും വലിയ ദൌര്‍ബല്യങ്ങള്‍ തനിക്കുണ്ട്; വെളിപ്പെടുത്തലുമായി സിദ്ദിഖ്

കൊച്ചി: തന്റെ സിനിമാജീവിതത്തിലെ ദൌര്‍ബല്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍ സിദ്ദിഖ്. ഷര്‍ട്ടില്ലാതെ ഒരു സീനില്‍ പോലും അഭിനയിക്കാന്‍ തനിക്കാവില്ലെന്ന് നടന്‍ സിദ്ധിഖ്. അതുകൊണ്ടാണ് താന്‍ ഇതുവരെ നാടകത്തില്‍ അഭിനയിക്കാതിരുന്നത്. ഒരുപാട് പേര്‍ നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ പറയുന്ന വേഷങ്ങള്‍ ഭീമനും അര്‍ജുനനുമൊക്കെയാണ്. അതൊക്കെ ഷര്‍ട്ടില്ലാതെ അഭിനയിക്കേണ്ട വേഷങ്ങളായതുകൊണ്ടാണ് നാടകത്തില്‍ എത്തപ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നിര്‍മ്മാണ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു സിദ്ധിഖ്.

സിനിമയില്‍ മുപ്പത് വര്‍ഷത്തോളമായി അഭിനയിക്കുന്നുണ്ട്. ഒരു ചെറിയ സീനില്‍ പോലും ഷര്‍ട്ടിടാതെ അഭിനയിക്കാന്‍ വല്ലാത്ത ചമ്മലാണ്. ഒരു പുതപ്പെങ്കിലും വേണം. ഇതൊക്കെയാണ് എന്റെ ദൗര്‍ബല്യങ്ങള്‍. കഷണ്ടി ഒരു ദൗര്‍ബല്യമായിട്ട് തോന്നിയിട്ടില്ല. അതിനാലാണ് വിഗ് വെക്കാത്തത്. അതിലും വലിയ ദൗര്‍ബല്യങ്ങള്‍ തനിക്കുണ്ടെന്ന ഉറച്ച ബോധ്യമുള്ള ആളാണ് താനെന്നും സിദ്ധിഖ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം