തന്റെ ആദ്യ അവാര്‍ഡ് കല്പനയ്ക്ക് സമര്‍പ്പിച്ച് ദുല്‍ഖര്‍

dulquer kalpanaകൊച്ചി: തനിക്ക് കിട്ടിയ ആദ്യ സംസ്ഥാന അവാര്‍ഡ് അന്തരിച്ച നടി കല്പനയ്ക്ക് സമര്‍പ്പിച്ച് ദുല്ഖര്‍ സല്‍മാന്‍. നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ദുല്‍ക്കര്‍ സല്‍മാന്‍ തന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ്. പുരസ്‌കാരം ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട് സംസ്ഥാന സര്‍ക്കാറിന്റെ ഈ പുരസ്‌കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചാര്‍ലി എന്ന സിനിമ വളരെ പ്രിയപ്പെട്ടതാണ് കാരണം ആ സിനിമയുടെ തുടക്കം മുതല്‍ ഞാനുമുണ്ടായിരുന്നു.

ഏറ്റവുമധികം മിസ് ചെയ്യുന്നത് കല്‍പ്പന ചേച്ചിയെയാണ്, ഒരു പക്ഷേ ഈ അവാര്‍ഡില്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും കല്‍പ്പന ചേച്ചിയായിരിക്കും. വളരെ ചെറുപ്പ കാലം മുതല്‍ ഉള്ള ബന്ധമായിരുന്നു ഞാനും കല്‍പന ചേച്ചിയുമായി ഉണ്ടായിരുന്നത്. ചെറുത്തിലെ വാപ്പച്ചിക്കൊപ്പം ഞാന്‍ സെറ്റില്‍ പോകുമ്പോഴൊക്കെ കല്‍പന ചേച്ചിയെ കാണാറുണ്ടായിരുന്നു. അന്ന് ചേച്ചി എന്നോട് ഒരു ഉമ്മ ചോദിച്ചിരുന്നു പക്ഷെ ഞാന്‍ കൊടുത്തില്ല. ബാംഗളൂര്‍ ഡേയിസിന്റെ സെറ്റില്‍ വെച്ചും ചേച്ചി ഇക്കാര്യം പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു.

പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ചേച്ചിയുടെ ആ ആഗ്രഹം ചാര്‍ളിയുടെ ഒരു സീനിലൂടെ നിറവേറ്റി കൊടുക്കാന്‍ സാധിച്ചത്. അത്തരത്തില്‍ മാനസിക അടുപ്പം കൂടിയുള്ള ഈ ചിത്രത്തിന് ഒരു വലിയ അംഗീകാരം ലഭിക്കുമ്പോള്‍ കല്‍പന ചേച്ചികൂടെ ഇല്ല എന്നതാണ് ഏറ്റവും വിഷമമുണ്ടാക്കുന്നത്. എനിക്കു കിട്ടിയ ഈ ആദ്യത്തെ അവാര്‍ഡ് ഞാന്‍ കല്‍പന ചേച്ചിക്കായി സമര്‍പ്പിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം