ഡിവൈഎഫ്ഐ ലീഗ് സംഘര്‍ഷം; നടന്‍ ആസിഫ് അലിയുടെ വീടിന് നേരെ അക്രമം

Asif_Aliതൊടുപുഴ: ഡിവൈഎഫ്ഐ-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായ കാരിക്കോട് ഉണ്ടപ്ളാവില്‍ സിപിഎം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം.പി. ഷൌക്കത്തലിയുടെ വീടിനു നേരെ കല്ലേറ്. ഇന്നു പുലര്‍ച്ചെയാണ് കല്ലേറുണ്ടായത്. നടന്‍ ആസിഫ് അലിയുടെ പിതാവാണ് ഷൌക്കത്തലി. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രണ്ടുപാലത്ത് നഗരസഭാ വാര്‍ഡു സഭ ചേരുന്നതിനിടയില്‍ ലീഗിന്റെ കൌണ്‍സിലര്‍ ടി.കെ അനില്‍കുമാറിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നു. കൌണ്‍സിലറുടെ മുണ്ട് പറിച്ചുമാറ്റിയെന്ന് പരാതിയും ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ തൊടുപുഴ പോലീസ് കേസ് എടുത്തിരുന്നു. അബി പുത്തന്‍പുര, പ്രവീണ്‍ വാസു, നിഷാദ് കളരിക്കല്‍, നിഷാദ് കുളത്തിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനിടെയാണ് ഇന്നു പുലര്‍ച്ചെ ഷൌക്കത്തലിയുടെ വീടിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം