സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു; എട്ടു വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്

ഉത്തർപ്രദേശിലെ കുഷിനനഗറിൽ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു.
എട്ടു വിദ്യാർഥികൾക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആളില്ലാത്ത ലെവൽ ക്രോസിംഗ് കടക്കുമ്പോഴാണ് അപകടം. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഗോരാഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കുഷിനഗർ പട്ടണത്തിന്സമീപത്തെ ദുഥിയിലാണ് ദാരുണമായ അപകടം നടന്നത്. 30 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

ലെവൽ ക്രോസിംഗ് അശ്രദ്ധമായി കടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിരമായി രണ്ട് ലക്ഷം രൂപ നല്‍കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം