പെരുമ്പാവൂരിൽ ബസ്സും-കാറും കുട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

ന്യൂസ്‌ ഡെസ്ക്

എറണാകുളം:പെരുമ്പാവൂരിൽ ബസ്സും-കാറും കുട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയൻ, കിരൺ (21), ഉണ്ണി (20), ജെറിൻ (22) എന്നിവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ബി​നെ ഒമാനിലേക്ക് യാ​ത്ര​യാ​ക്കു​ന്ന​തി​നാ​യി നെടുമ്പാശേരി​യി​ലേ​ക്ക് പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​ങ്ക​മാ​ലി​ക്കും പെ​രു​ന്പാ​വൂ​രി​നും ഇ​ട​യി​ൽ ക​രി​ക്കോ​ട്ട് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അ​പ​ക​ടം. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പെരുമ്പാവൂർ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ പൂർണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. കനത്ത മഴ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം