ആ മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്; കെട്ടുകഥയല്ല,16ന് പറയും പള്‍സര്‍ സുനി

കൊച്ചി: ‘മാഡം കെട്ടുകഥയല്ല; സിനിമാ മേഖലയില്‍ നിന്നുളളയാളാണ്’; വിഐപി 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് പള്‍സര്‍ സുനി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി.

മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ഇതറിയാനായി 16ാം തിയതി വരെ കാത്തിരിക്കണം. കേസില്‍ ഉള്‍പ്പെട്ട വിഐപി ഈ മാസം 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

നടിയെ ഉപദ്രവിച്ച കേസില്‍ ഇനി സിനിമാമേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് സുനി ഇന്നലെ പറഞ്ഞിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ഇന്നലെയും ഇന്നും സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. സുനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് ഇന്നലെയും പൊലീസ് വിലക്കിയിരുന്ന

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം