അഭിമന്യുവിന്റെ കൊലപാതകം: പ്രധാന പ്രതികളിലൊരാള്‍ കൂടി പിടിയില്‍

വെബ് ഡെസ്ക്

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രധാനപ്രതികളിലൊരാള്‍ കൂടി പിടിയില്‍. നെട്ടൂരില്‍നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ഒരാളായ റെജീബാണ് പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇദേഹവും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനായി ആയുധങ്ങള്‍ എത്തിച്ചത് ഇദേഹമാണ്. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്ക് ട്രെയിനില്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകെയാണ്.

അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രികന്‍ മുഹമ്മദ് റിഫയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് റിഫയെ കഴിഞ്ഞ മാസമാണ് പൊലീസ് പിടികൂടിയത്.

കൊലപാതക ഗൂഢാലോചനയില്‍ മുഹമ്മദ് റിഫ പങ്കെടുത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് പോലീസ് വ്യക്തമാക്കിയില്ല. ക്യത്യം നിര്‍വ്വഹിച്ച പ്രതികളെ രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയത് മുഹമ്മദ് റിഫയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസില്‍ ഇതുവരെ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്.
കണ്ണൂര്‍ ശിവപുരം സ്വദേശിയായ ഇയാളെ ബാംഗ്ലൂരില്‍ നിന്നുമാണ് പിടികൂടിയിരിക്കുന്നത്. പൂത്തോട്ട ലോ കോളജ് വിദ്യാര്‍ത്ഥിയായ റിഫ കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം