അഭിമന്യു വധക്കേസ്;ക്യംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ല പ്രസിഡന്‍റ് ആരിഫ് ബിന്‍ സലാമാണ് അറസ്റ്റിലായത്. പെരുന്പാവൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള എട്ട് പേര്‍ക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇയാളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ ആകെ മുപ്പത് പ്രതികളാണുള്ളത്. ആലുവ സ്വദേശിയായ ആരിഫ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മുതല്‍ ഒളിവിലായിരുന്നു.

കൊലപാതകസംഘത്തിലുള്ളവരെ നിശ്ചയിച്ചത് ആരിഫാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകസമയത്ത് ഇയാളുടെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം