‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല;വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും;മനസ് തുറന്ന് അബര്‍നദി

നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനാരംഭിച്ച എങ്ക വീട്ടു മാപ്പിള ഷോ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടാണ് അവസാനിച്ചത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും ആര്യയെ നിഴല്‍ പോലെ പിന്തുടരുകയാണ്.

മത്സരാര്‍ഥികള്‍ വലിയ വിമര്‍ശനങ്ങളാണ് നടനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്. എന്നാല്‍ ഇപ്പോഴും ആര്യയുടെ മനസ്സ് മാറുമെന്നും വിവാഹം ചെയ്യുമെന്നും മത്സരാര്‍ഥികളില്‍ പലരും കരുതുന്നുണ്ട്. അതിലൊരാളാണ് അബര്‍നദി.

ഷോയില്‍ ഏറ്റവും വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇവര്‍ അവസാന റൗണ്ടില്‍ പുറത്തായത് വലിയ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് വഴി തെളിച്ചത് .എന്നാല്‍ അടുത്തിടെ ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ അബര്‍നദി പറയുന്നതിങ്ങനെ‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല.

വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’

ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ ഷോയില്‍ മൊത്തം പതിനാറ് മത്സരാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തത്. അതില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഫിനാലെയില്‍ മൂന്ന് പേരാണ് മത്സരിച്ചത്. എന്നാല്‍ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തനിക്ക് ഈ മൂന്ന് പെണ്‍കുട്ടികളില്‍ ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താന്‍ ഒരാളെ തിരഞ്ഞെടുക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

കളേഴ്‌സ് തമിഴിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. തുടക്കത്തില്‍ തന്നെ ഷോയ്‌ക്കെതിരെ വിവിധരാഷ്ട്രീയ കക്ഷികളും വനിതാ സംഘടനകളും രംഗത്ത് വന്നിരുന്നു. ആര്യ, കൂട്ടുകാരായ സംഗീത, വരലക്ഷ്മി എന്നിവര്‍ എല്ലാവരും ചാനലുമായി ചേര്‍ന്ന് തടത്തിയ തട്ടിപ്പാണെന്നും ആരോപണങ്ങളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം