അധ്യാപികമാരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്:അധ്യാപികമാരുടെ മര്‍ദ്ദനമേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി  മരിച്ചു.  മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ  ആയിഷ  മെഹ്നാസ്(11 ) ആണ് മരിച്ചത്. ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളാണ് ആയിഷ .  ഒരാഴ്ച മുമ്പാണ് മെഹ് നാസിന് മര്‍ദ്ദനമേറ്റത്.

പരീക്ഷയുടെ ഉത്തരക്കടലാസില്‍ ചില ചോദ്യം അതേപടി എഴുതി വെച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതെന്നാണ് ആക്ഷേപം. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റു അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് നിലവഷളായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ  മരണം സംഭവിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം