ആറ്റിങ്ങല്‍ ഇരട്ടക്കൊല; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

Attingal-Murderതിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ നാളെ വിധിക്കും.രണ്ട് പ്രതികളും കൂറ്റക്കാരെന്ന് കോടതി കണ്ടെത്തി. ആലംകോട് അവിക്‌സ് ജങ്ഷനുസമീപം തുഷാരം വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (60), ഇവരുടെ മകന്‍ കെഎസ്ഇബി എന്‍ജിനിയര്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (മൂന്നര) എന്നിവരെയാണ് ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി കമിതാക്കളായ ലിജീഷിന്റെ ഭാര്യ അനുശാന്തിയും കാമുകന്‍ നിനോയും ക്രൂരമായി കൊല ചെയ്തത്.  കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മോഷണം, ഗൂഢാലോചന, അശീല ദൃശ്യങ്ങള്‍ കൈമാറല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.

2014 ഏപ്രില്‍ 16നായിരുന്നു സംഭവം. സംഭവദിവസം പകല്‍ ലിജീഷ് പുറത്തുപോയപ്പോള്‍ തന്ത്രപരമായി വീട്ടില്‍ കയറി ലിജീഷിന്റെ അമ്മയുടെ ഫോണില്‍നിന്ന് ലിജീഷിനെ കാണണമെന്നും താന്‍ കാത്തിരിക്കുകയാണെന്നും നിനോ മാത്യു പറഞ്ഞു. അടുക്കളയിലേക്കുപോയ ഓമനയെ ബേസ് ബോള്‍ സ്റ്റിക്കൊണ്ട് തലയ്ക്ക് അടിച്ച് തള്ളിയിട്ട് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നു. ഇവരുടെ ഒക്കത്തിരുന്ന സ്വാസ്തികയെയും നിനോ മാത്യു അതേ രീതിയില്‍ അടിച്ച് തള്ളിയിട്ട് കഴുത്ത് വെട്ടിക്കൊന്നു. തുടര്‍ന്ന്, സ്വീകരണമുറിയില്‍ മുന്‍വശം വാതില്‍ അടച്ച് ലിജീഷിനായി കാത്തിരുന്നു. ചാരിയിരുന്ന കതക് തള്ളിത്തുറന്ന് ലിജീഷ് അകത്തേക്ക് കയറിയ സമയം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞ് വെട്ടിയെങ്കിലും പരിക്കേറ്റ ലിജീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. അപൂര്‍വ്വളില്‍ അപൂര്‍വമായ കേസാണിതെന്നു വിമര്‍ശിച്ച  കോടതി ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം