വായമൂടിക്കെട്ടി ആസിഫയുടെ സമപ്രായക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു

കോഴിക്കോട് : അതിഭീകരമായി കൊലചെയ്യപ്പെട്ട തങ്ങളുടെ കൂട്ടുകാരി ആസിഫയുടെ നീതിക്കുവേണ്ടി സമപ്രായക്കാരായ വിദ്യാര്‍ഥിനികള്‍ തെരുവില്‍ പ്രതിഷേധിച്ചു.

മുക്കം ഗോതമ്പറോഡ് അങ്ങാടിയില്‍ ആസിഫയുടെ ഫോട്ടോകള്‍ ഉയര്‍ത്തി പിടിച്ച് വയലറ്റ് റിബണ്‍ കൊണ്ട് വായ മൂടി കെട്ടിയായിരുന്നു വിദ്യാര്‍ഥിനികളുടെ വേറിട്ട പ്രതിഷേധം.

ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികളും മലര്‍വാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച ‘ആസിഫക്കൊപ്പം’ മൗനജാഥക്ക് റിയ മുജീബ്, ഹിന ഫസല്‍, ഹന നവാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം