ആലപ്പുഴയില്‍ ഭിന്നശേഷിക്കാരുള്ള വീട്ടിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് പോലീസിലെ ഉന്നതരും; ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ആലപ്പുഴ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പൊലീസിലെ ഉന്നതരും. ചേർത്തലയിലെ ഡിവൈഎസ്പി, സർക്കിൾ ഇൻസ്പെക്ടർ, എസ്ഐ, നാർക്കോട്ടിക് സെല്ലിലെ ഉദ്യോ​ഗസ്ഥനായ നെൽസൺ എന്നിവരുടെ പേരുകളാണ് പെൺകുട്ടി നാട്ടുകാരോടും ജനപ്രതിനിധിയോടും പറഞ്ഞത്. എന്നാൽ നാർക്കോട്ടിക് സെല്ലിലെ പൊലീസുകാരനെ ബലിയാടാക്കി തടിയുരാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പി അടക്കമുള്ളവർ. പെൺകുട്ടിയുടെ മൊഴിയുടെ ഓഡിയോ റെക്കോർഡ് അടക്കമുള്ള തെളിവുകൾ കളക്ടറെ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.ഭിന്നശേഷിയുള്ള അച്ഛൻ, മാനസികാരോ​ഗ്യം കുറഞ്ഞ അമ്മ, ഓട്ടിസം ബാധിച്ച അനുജത്തി, മുത്തശ്ശി എന്നിവരടങ്ങുന്ന കുടുംബമാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേത്. പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. കൂടാതെ പഠനത്തിലും മോശമായിരുന്നില്ല.

അമ്മയുടെ അകന്ന ബന്ധത്തിലുള്ള
പുന്നപ്ര സ്വദേശിയായ ആതിര എന്ന സ്ത്രീയാണ് പെൺകുട്ടിയെ റിസോർട്ടുകളിൽ കൊണ്ടു പോയി ഉന്നതർക്ക് ശാരീരിക പീഡനത്തിന് നൽകിയിരുന്നത്. പെൺകുട്ടിയെ കൊണ്ടുപോയി രാവിലെ തിരിച്ചുകൊണ്ടുവിടും. ഇക്കാര്യം അയൽവാസികളായ സ്ത്രീകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ പെൺകുട്ടി സഹപാഠികളോടും വിവരം പങ്കുവെച്ചു. നാട്ടുകാർ വാർഡ് കൗൺസിലറായ ജോസ് ചെല്ലപ്പനെ വിവരം അറിയിച്ചു. കഴിഞ്ഞ ഒൻപതിന് രാത്രി തന്നെ കൊണ്ടുപോകാൻ എത്തിയ ആതിരയോടു വരില്ലെന്ന് പെൺകുട്ടി വാശിപിടിച്ചു. കൂടുതൽ പ്രശ്നങ്ങളുണ്ടാകേണ്ട എന്നു കരുതി ആതിര രാത്രിയിൽ അവിടെ തങ്ങി പിറ്റേന്ന് കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തി. കുട്ടിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കൗൺസിലറുടെ നേതൃത്വത്തിൽ ആതിരയോടു പറഞ്ഞു. തുടർന്ന് നാട്ടുകാർ ആതിരയെ പിടിച്ചു മാറ്റി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം