തീയ്യേറ്ററില്‍ മാത്രമല്ല പ്രണവ് മോഹന്‍ലാലിന്റെ ആദി ഇന്റര്‍നെറ്റിലും പ്രചരിക്കുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ ആദിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രം തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് പ്രചരിക്കുന്നത്. തിയേറ്ററില്‍ നിറഞ്ഞ സദസിലാണ് ആദിയുടെ പ്രദര്‍ശനം ഇപ്പോഴും തുടരുന്നത്. ഇതിനെടയില്‍ ചിത്രം ചോര്‍ന്നത് കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9-ാം ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം