കേരളത്തില്‍ 9 മാസത്തിനുള്ളില്‍ 981 പീഡനങ്ങള്‍; മുന്നില്‍ തിരുവനന്തപുരം

rapeതിരുവനന്തപുരം:  ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍വരെ  കേരളത്തില്‍ 981 പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇതില്‍ 143 ഉം നടന്നത് തിരുവനന്തപുരം  ജില്ലയിലാണ്. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിച്ചതാണ്  ഈ കണക്ക്. 981 ബലാത്സംഗ കേസുകളുമായി ബന്ധപ്പെ് 1,089 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണത്തിന്റെ പോലും വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ല.

550 ബലാത്സംഗകേസുകളില്‍ ഇരയായിരിക്കുന്നത് ഒന്ന് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളാണ്‌. തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും 121, 93, 90, 68 കേസുകള്‍ യഥാക്രമം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ഇതേകാലയളവില്‍ 3,390 ലൈംഗിക അധിക്ഷേപ കേസുകളും 111 തട്ടിക്കൊണ്ട് പോകല്‍ കേസുകളും പെണ്‍കുട്ടികളെ ശല്യം ചെയ്ത 206 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 16 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഉപദ്രവിച്ച കേസുകള്‍ 3,705 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് 223 ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1221 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം