എട്ട് കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ

ന്യൂഡൽഹി: രാജ്യത്തെ എട്ട് കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റിൽ അറിയിച്ചു. പ്രധാനമന്ത്രി സൗഭാഗ്യ യോജന പദ്ധതിയിലൂടെ പതിനാറായിരം കോടി രൂപ ഇതിനായി അനുവദിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.

നാലു കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കും. ഉജ്വൽ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തും. സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി ശൗചാലയങ്ങൾ കൂടി നിർമിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം