അമ്മയുടെ വേര്‍പാട്; തമിഴ്നാട്ടില്‍ മരിച്ചത് 77 പേര്‍

jayaതമിഴ്നാട്ടില്‍ അമ്മയുടെ വേര്‍പാടിലും രോഗാവസ്ഥയിലും മനംനൊന്ത് 77 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  ഇവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അണ്ണാ ഡി.എം.കെ  പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും. ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് വിരല്‍ മുറിച്ചയാള്‍ക്കും 50,000 രൂപ നല്‍കും. ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് ജീവന്‍ വെടിഞ്ഞ 77 പേരുടെ പട്ടികയും പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉള്ളവരാണ് ഇവരെന്നാണ് വിശദീകരണം.

  ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ ഡിസംബര്‍ നാലിനുശേഷമുള്ള രോഗനിമിഷങ്ങളാണോ അതോ അവരെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22നു ശേഷമുള്ള ചികിത്സാ കാലയളവാണോ പാര്‍ട്ടിയുടെ പത്രക്കുറിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഹൃദയാഘാതമുണ്ടായതിന്റെ പിറ്റേന്നാണ് ജയലളിത അന്തരിച്ചത്. അതേസമയം, ജയലളിതയുടെ രോഗനാളുകളിലും മരണശേഷവും 30 പേര്‍ മരിച്ചതായാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണക്ക്. മാത്രമല്ല, മറ്റു നാലുപേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം