വയറിന് മീതെ ടൈറ്റായി വസ്ത്രം കെട്ടാറുണ്ടോ?

വയറിന് മീതെ ടൈറ്റായി വസ്ത്രം കെട്ടാറുണ്ടോ?
Oct 1, 2021 02:23 PM | By Kavya N

നമ്മുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പടിഞ്ഞു കൂടുന്ന ഇടങ്ങളാണ്അരക്കെട്ടും വയറുമെല്ലാം. പൊതുവേ സൗന്ദര്യത്തിന് ദോഷകരമാണ് കൊഴുപ്പടിഞ്ഞുകൂടുന്നത്. പലരും ഇത്തരം കൊഴുപ്പു മറയ്ക്കാനും വയര്‍ ചാടുന്നത് പുറമേ കാണിയ്ക്കാതിരിയ്ക്കാനും വേണ്ടി ചെയ്യുന്ന വഴിയുണ്ട്. വയറിന് മുകളില്‍ വച്ച് വസ്ത്രങ്ങള്‍ നല്ലതു പോലെ മുറുക്കി കെട്ടുക.

അല്ലെങ്കില്‍ വയര്‍ പുറത്ത് കാണാതിരിയ്ക്കാന്‍ വണ്ണം ടൈറ്റായി ബെല്‍റ്റ് കെട്ടുക. ഇത് നിങ്ങളുടെ വയറും കൊഴുപ്പുമെല്ലാം ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്തുമെങ്കിലും ആരോഗ്യത്തിന് തീരെ നല്ലതല്ലെന്ന് വേണം, പറയാന്‍. പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്ന ഒന്നാണിത്.

ഇതു പോലെ ടൈറ്റായി വസ്ത്രം കെട്ടുമ്പോള്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂടുതല്‍ മര്‍ദം. മര്‍ദം കൂടുമ്പോള്‍ വയറ്റിലെത്തുന്ന ഭക്ഷണം നേരെ ദഹിയ്ക്കില്ല. സാധാരണ നമ്മുടെ വയറ്റിലെത്തുന്ന ഭക്ഷണം ആമാശയത്തില്‍ എത്തി ഇവിടെ നിശ്ചിത സമയം കൊണ്ട് ദഹിച്ച് ചെറുകുടലിലേക്ക് പോകുന്നു. എന്നാല്‍ വയറ്റില്‍ മര്‍ദം കൂടുമ്പോള്‍ ഈ ഭക്ഷണം ഇതു പോലെ ചെറുകുടലിലേയ്ക്ക് പോകുന്നില്ല. ആമാശത്തില്‍ തന്നെ നില നില്‍ക്കുന്നു. ഇത് പുളിച്ചു തികട്ടല്‍, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടാകുന്നു.


ഇതല്ലാതെ മറ്റൊരു പ്രശ്‌നമാണ് ഈ മര്‍ദം കാരണം ആമാശത്തേയും അന്നനാളത്തേയും വേര്‍തിരിയ്ക്കുന്ന ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്. വസ്ത്രം മുറുക്കിക്കട്ടുമ്പോഴുണ്ടാകുന്ന മര്‍ദം കാരണം ആമാശത്തിന്റെ മുകള്‍ഭാഗത്ത് കൂടുതല്‍ ഭക്ഷണം എത്തി നില്‍ക്കുന്നു. ഇത് ആമാശയ, അന്നനാളത്തെ വേര്‍തിരിക്കുന്ന ഭാഗത്തെ ലൂസാക്കുകയും നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം നീര്‍ക്കെട്ട് ഈ ഭാഗത്തുള്ള മസിലിനെ ബാധിച്ച് ഹയാറ്റിക് ഹെര്‍ണിയ എന്ന അവസ്ഥയുണ്ടാക്കുന്നു. അതായത് ആമാശത്തിലെ ഘടകങ്ങള്‍ അന്നാനാളത്തിലേയ്ക്ക് തികട്ടി കയറുന്നത് കൊണ്ടുള്ള അവസ്ഥ. ഒരിക്കല്‍ ഇത്തരത്തില്‍ ഈ അവസ്ഥയുണ്ടായാല്‍ ഇത് സ്ഥിരമായി ഉണ്ടാകും.

ഇതിനാല്‍ തന്നെ വസ്ത്രം ടൈറ്റ് ചെയ്യുമ്പോള്‍ രണ്ടു വിരല്‍ കടക്കാനുള്ള അകലം ഇട്ടു വേണം, ഇത് ചെയ്യാന്‍. ഇത് ബെല്‍റ്റ് ഇടുന്ന കാര്യത്തിലും വസ്ത്രം മുറുക്കി കെട്ടുന്ന കാര്യത്തിലും. പ്രത്യേകിച്ചും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഇത്തരത്തില്‍ വസ്ത്രം മുറുക്കി ഇടരുത്. ബെല്‍റ്റും. ഭക്ഷണം കഴിച്ച് ഇത്തരം ടൈറ്റായ ശരീരഭാഗവുമായി ഇരിയ്ക്കുമ്പോള്‍ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഏറുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടല്ല, ഇതുണ്ടാകുന്നതെങ്കില്‍ ചിലപ്പോള്‍ ഈ വസ്ത്രം അണിയുന്ന രീതിയായിരിയ്ക്കാം. സൗന്ദര്യം കാക്കാന്‍ ശ്രമിച്ച് ആരോഗ്യം കേടു വരുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

Do you wear tights over your abdomen?

Next TV

Related Stories
#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

Mar 25, 2024 04:03 PM

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്....

Read More >>
 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

Mar 25, 2024 08:53 AM

#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ...

Read More >>
#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

Mar 23, 2024 03:55 PM

#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

നെല്ലിക്ക പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും...

Read More >>
#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

Mar 23, 2024 01:22 PM

#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ...

Read More >>
#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

Mar 20, 2024 10:21 AM

#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്....

Read More >>
#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

Mar 17, 2024 08:56 PM

#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...

Read More >>
Top Stories