പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം അഞ്ച് പേര്‍ തു​ർ​ക്കി​ഷ് സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു

റോം: ​പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം അ​ഞ്ചു സി​റി​യ​ൻ പൗരന്മാർ തു​ർ​ക്കി​ഷ് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ഡ്‌ലിബ് പ്ര​വി​ശ്യ​യി​ലെ ഹാ​തി​യ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് വെ​ടി​യേ​റ്റ​ത്. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ തു​ർ​ക്കി സേ​ന വെ​ടി​വെ​ച്ച് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.സി​റി​യ​ൻ സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന​ക​ളും വി​മ​ത​രും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​തോ​ടെ ഇ​ഡ്‌ലിബ് പ്ര​വി​ശ്യ​യി​ലെ ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​ണ​ര​ക്ഷാ​ർ​ഥം കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പാ​ലാ​യ​നം ചെ​യ്യു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം