നോട്ട് നിരോധനം; 4 ലക്ഷം കോടിയുടെ കള്ളപ്പണം ബാങ്കുകളിലെത്തി

ന്യൂഡൽഹി: നോട്ടു അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്നു ലക്ഷത്തിനും നാലു ലക്ഷം കോടിക്കും ഇടയിലുള്ള തുകയുടെ കള്ളപ്പണം ബാങ്കുകളിൽ എത്തിയതായാണ് പ്രാഥമിക കണക്ക്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു. നിഷ്ക്രിയ അക്കൗണ്ടുകളിൽ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബർ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം വന്നു. വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം