യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍തൃസഹോദരന്‍ കസ്റ്റഡിയില്‍

യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍തൃസഹോദരന്‍ കസ്റ്റഡിയില്‍
Sep 29, 2021 03:48 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വൃന്ദ(28)യ്ക്കാണ് പൊള്ളലേറ്റത്. murder attempt വൃന്ദയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ സുബിന്‍ലാല്‍ ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നുരാവിലെയാണ് സംഭവമുണ്ടായത്. കാവുവിളയിലെ തയ്യല്‍കടയില്‍ ജോലി ചെയ്യുകയായിരുന്നു വൃന്ദ. രാവിലെ കാറില്‍ സ്ഥലത്തെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലുമായി സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

കടയില്‍ നിന്നിറങ്ങി ഓടിയ വൃന്ദയെ സുബിന്‍ലാല്‍ പിന്തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന തുണി ചുറ്റിയ വടിയില്‍ തീകൊളുത്തി ദേഹത്തേക്ക് എറിയുകയായിരുന്നു. വൃന്ദയുടെ അരയ്ക്കുതാഴേക്കാണ് സാരമായ പൊള്ളലേറ്റത്. ആക്രമണം നടത്തിയ ശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച സുബിന്‍ലാല്‍ കാറിലിരുന്ന് തന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. വഞ്ചിയൂര്‍ പൊലീസും പൂന്തുറ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Attempt to burn young woman to death; Brother-in-law in custody

Next TV

Related Stories
#attack | വിവാഹാലോചനയിൽ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമണത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു

Apr 20, 2024 08:41 AM

#attack | വിവാഹാലോചനയിൽ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമണത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു

സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന്...

Read More >>
#ksrtc|90 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് 18 രൂപ വരുമാനം : വിജിലൻസ് വിഭാഗം അന്വേഷണം നടത്തി

Apr 20, 2024 08:02 AM

#ksrtc|90 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് 18 രൂപ വരുമാനം : വിജിലൻസ് വിഭാഗം അന്വേഷണം നടത്തി

കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി 10.45നു മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തിയ ബസിനാണ് 18 രൂപ വരുമാനം...

Read More >>
#masappadicase|വീണയുടെ മൊഴി രേഖപ്പെടുത്തും; ചോദ്യാവലിയുമായി ഇ.ഡി സംഘം

Apr 20, 2024 07:36 AM

#masappadicase|വീണയുടെ മൊഴി രേഖപ്പെടുത്തും; ചോദ്യാവലിയുമായി ഇ.ഡി സംഘം

കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും വീണ വിജയന്റെ മൊഴി...

Read More >>
#foreclosur|വീട് ജപ്തിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി

Apr 20, 2024 07:25 AM

#foreclosur|വീട് ജപ്തിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി

വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയതെന്നു പൊലീസ്...

Read More >>
Top Stories