ആലുവയില്‍ പെണ്‍വാണിഭം ; മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു

ആ​ലു​വ: വ​ർ​ഷ​ങ്ങ​ളാ​യി പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തി​ലെ പിടിയിലായ മൂന്ന് പേരെ കോടതി റിമാൻഡ് ചെയ്തുആ​ലു​വ സ​ബ്ജ​യി​ൽ ഗ്രൗ​ണ്ടി​നു സ​മീ​പം പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​രി ച​ന്ദ​ന​പ്പ​റ​മ്പില്‍  പാ​റ​പ്പു​റ​ത്തു വീ​ട്ടി​ൽ ന​സീ​റ, സ​ഹാ​യി​ക​ളാ​യ മൂ​വാ​റ്റു​പു​ഴ മേ​ക്ക​ട​മ്പില്‍ പു​ല്ല​പ്പ​ടി​ക്ക​ൽ എ​ൽ​ദോ​സ്, ക​ള​മ​ശേ​രി കു​സാ​റ്റ് വി​ദ‍്യാ​ന​ഗ​റി​ൽ കാ​രാ​യി​ൽ ഹം​സ​ക്കോ​യ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ ഫ​സ്റ്റ്ക്ലാ​സ് മജിസ്ട്രറ്റ്  കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

 

ഇടപാടുകാരെ കണ്ടെത്താന്‍ ഉപയോഗിച്ച “ലൊ​ക്കാ​ൻ​റോ’ എ​ന്ന വെ​ബ്സൈ​റ്റ് പോ​ലീ​സി​ന്‍റെ സൈ​ബ​ർ വി​ഭാ​ഗം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ്രതികള്‍ക്ക് രാ​ജ‍്യാ​ന്ത​ര സെ​ക്സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെന്ന സംശയത്തെ തുടര്‍ന്ന് അതിനായുള്ള അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പോ​ളി​യോ ബാ​ധി​ച്ച് കാ​ലു​ക​ൾ ത​ള​ർ​ന്ന ന​സീ​റ വ​ർ​ഷ​ങ്ങ​ളാ​യി ആ​ലു​വ​യി​ലെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് പെ​ൺ​വാ​ണി​ഭ ​കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു എന്നതാണ് ലഭിച്ച വിവരം. എന്നാല്‍ ആ​ലു​വ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന​ടു​ത്ത് കേ​ന്ദ്രം തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇവരെപറ്റി പരിസരവാസികള്‍ക്ക് സംശയമുണ്ടാവുകയും തുടര്‍ന്ന് വി​വ​രം ഡി​വൈ​എ​സ്പി​യെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

 

തുടര്‍ച്ചയായുള്ള പോലീസ് നിരീക്ഷണത്തിലാണ് ഇരകളെയും ഇടപാടുകാരുംമടങ്ങുന്ന ആറുപേരെ  പോലീസ് അറസ്റ്റ് ചെയ്തത്. ഇ​വ​രി​ൽ പെ​ൺ​വാ​ണി​ഭ​ത്തി​നാ​യി എ​ത്തി​ച്ച പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഇ​ര​യെ​ന്ന പ​രി​ഗ​ണ​ന​യി​ൽ കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.ഇ​ട​പാ​ടു​കാ​രാ​യി എ​ത്തി​യ പ​ട്ടി​മ​റ്റം സ്വ​ദേ​ശി ബെ​ന്നി, അ​ങ്ക​മാ​ലി സ്വ​ദേ​ശി ഷി​യോ എ​ന്നി​വ​ർ​ക്കു കോ​ട​തി ജാ​മ‍്യം ന​ൽ​കി. കേ​സി​ലെ മു​ഖ‍്യ​പ്ര​തി​ക​ളെ​യാ​ണ് ആ​ലു​വ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

 


എ​ൽ​ദോ​സാ​ണ് വെ​ബ്സൈ​റ്റു ​വ​ഴി യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച് ഇടപാടുകാരെ കണ്ടെത്തിയത്. വെ​ബ്സൈ​റ്റു​ വ​ഴി​യു​ള്ള ഇടപാടുകള്‍ ആയതിനാല്‍ പ്രതികള്‍ക്ക് രാ​ജ‍്യാ​ന്ത​ര സെ​ക്സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ള്ള​താ​യും സം​ശ​യ​മു​ണ്ട്. അതിനാലാണ് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവായത്.

 

എന്നാല്‍ ന​സീ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന ഹൈ​ടെ​ക് പെ​ൺ​വാ​ണി​ഭ​ത്തെ​ക്കു​റി​ച്ച് ഒ​രു​വ​ർ​ഷം മു​ന്പു​ത​ന്നെ പോ​ലീ​സി​ല്‍ ചിലര്‍ക്ക് അറിയാമെന്നും അവരുടെ ഒത്താശയത്തിലൂടെയാണ് ഇതൊക്കെ നടന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട് .

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം