‘ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവി പുലിവാലു പിടിച്ചു ; അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചു

മലപ്പുറം: പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്‍. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്.

സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ കൃത്യം ചെയ്ത പ്രതികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്ന പൊലീസുകാരനായാണ് നിവിന്‍ പോളി അഭിനയിച്ചത്. ഇത് അനുകരിച്ചാകാം പൊലീസുകാരന്റെ നടപടിയെന്നാണ് സമൂഹമാധ്യമങ്ങില്‍ ചര്‍ച്ചയാകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം