26 ദുരന്തങ്ങള്‍ക്കായുള്ള തിയ്യതിയോ???

2626 -ാം തിയ്യതി ലോകത്തിന് നല്‍കുന്നത് നടുക്കുന്ന ഓര്‍മ്മകള്‍ മാത്രം. ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ദുരന്തങ്ങള്‍ എടുത്തുനോക്കിയാല്‍ മിക്കതും സംഭവിച്ചിരിക്കുന്നത് 26 -ാം തിയ്യതിയാണ്.  കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂമികുലുക്കങ്ങളുൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ മിക്കതും 26 -ാം തിയതിയാണെന്ന് കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? അവസാനമായി ഇന്നലെ (ഒക്ടോബര്‍ 26) പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂകമ്പത്തില്‍ 147  പേരുടെ ജീവന്‍ പൊലിഞ്ഞു.

ന്യൂമറോളജി പ്രകാരം 2+6 = 8, എട്ട് എന്നത് ശനിയുടെ സംഖ്യയാണ് എന്നാണ് ജ്യോതിഷശാസ്ത്ര വിദഗ്ദനായ അരുവിക്കര ശ്രീകണ്ഠൻ നായർ പറയുന്നത്. 26 ദുർഘടം പിടിച്ച സംഖ്യയാണ്. എന്തു ചെയ്താലും പരാജയത്തിലെ കലാശിക്കുകയുള്ളു. സുഖകരമല്ല. ദാരിദ്ര്യം വിതയ്ക്കുന്ന കഷ്ട നഷ്ടം വരുത്തുന്ന സംഖ്യയാണ്. ഉത്തരേന്ത്യയുടെയും പാക്കിസ്ഥാന്റെയും അധിപൻ ശനിയാണ്. രേവതി നക്ഷത്രത്തിലാണ് ഈ ദുരിതങ്ങൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സഹായസ്ഥാനാധിപനായ മീനം രാശിയിൽ വന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. പാക്കിസ്ഥാന്റെ ലഗ്നം മേടം രാശിയാണ്. അതിന്റെ 12 ൽ വന്നപ്പോഴാണ് ദുരന്തം ഉണ്ടായത്.

 ദുരന്തങ്ങളുടെ നാളുകൾ…

 

ഇന്ത്യൻ സമുദ്രത്തിലെ സുനാമി 26th Dec 2004

മുംബൈ ആക്രമണം 26th November 2008

തായ്‌വാൻ ഭൂകമ്പം 26th July 2010

ജപ്പാൻ ഭൂകമ്പം 26th February 2010

ഗുജറാത്ത് ഭൂകമ്പം 26 January 2001

മെറാപി അഗ്നിപർവ്വത സ്ഫോടനം 26 Oct 2010

ഇറാൻ ഭൂകമ്പം 26 Dec 2003 ( 60,000 മരണം)

ഗുജറാത്ത് ഭൂകമ്പം 26 Jan 2001

മുംബൈ പ്രളയം 26 July 2005

ചൈനയിലെ ഭൂകമ്പം 26th July 1976 ന്

നോർത്ത് അമേരിക്കൻ ഭൂകമ്പം 26 Jan 1700

യുഗോസ്ലാവിയ ഭൂകമ്പം 26 July 1963

ടർക്കി ഭൂകമ്പം 1939 ( 41,000 dead )

കൻസു ചൈന ഭൂകമ്പം 26 Dec 1932 ( 70,000 മരണം )

പോർച്ചുഗൽ ഭൂകമ്പം 26 Jan 1951 ( 30,000 മരണം)

ചൈന ഭൂകമ്പം 26 July 1976

നേപ്പാൾ ഭൂകമ്പം 26 April 2015…!

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം