തിരുവനന്തപുരം: (truevisionnews.com) തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു.
തുടർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് പാലോട് പച്ച സ്വദേശി സോജി പൊലീസ് കസ്റ്റഡിയിൽ. ഇരുവരും ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്നവരാണ്.
സോജി ഒത്തുതീർപ്പിന്റെ ഭാഗമായി ഗിരിജയെ വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് കാലിൽ ഇടിച്ചു.
വെട്ടുകത്തി കൊണ്ട് വെട്ടി. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് ഗിരിജയുടെ കരച്ചിൽ കേട്ട് ഓടിക്കൂടി പൊലീസിൽ വിവരം അറിയിച്ചത്. പാലോട് പൊലീസ് സ്ഥത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
#wife #taken #forest #brutallybeaten; #knees #smashed