#VishnuPriyamurdercase |പ്രണയപ്പകയിൽ കൊലപാതകം, പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

#VishnuPriyamurdercase  |പ്രണയപ്പകയിൽ കൊലപാതകം, പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ
May 10, 2024 11:29 AM | By Susmitha Surendran

കണ്ണൂർ : (truevisionnews.com)  പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്.

വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു.

ഈ 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് ദാരുണ സംഭവമുണ്ടായത്. വീട്ടിൽ ആൺ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു.

29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം.

പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി പെൺകുട്ടി അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.

#Shyamjith #guilty #Panur #VishnuPriya #murder #case

Next TV

Related Stories
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 09:07 PM

#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി...

Read More >>
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
Top Stories