#attack |കോഴിക്കോട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനുനേരെ നാട്ടുകാരുടെ ആക്രമണം; പ്രതി രക്ഷപ്പെട്ടു; നൂറോളം പേർക്കെതിരെ കേസ്

#attack |കോഴിക്കോട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനുനേരെ നാട്ടുകാരുടെ ആക്രമണം; പ്രതി രക്ഷപ്പെട്ടു; നൂറോളം പേർക്കെതിരെ കേസ്
May 10, 2024 07:33 AM | By Susmitha Surendran

(truevisionnews.com)  കോഴിക്കോട് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം.

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പൊലീസിനെ ആക്രമിച്ച ശേഷം പൊലീസ് വാഹനത്തിന്റെ ചില്ലും തകർത്തു. സംഘർഷത്തിനിടെ കാർ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു.

എറണാകുളം ഞാറയ്ക്കലിൽ നിന്ന് മോഷണം പോയ കാർ അന്വേഷിച്ചാണ് പൊലീസ് പൂളങ്കരയിലെത്തിയത്. പ്രതിയായ ഷിഹാബിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്.

ഇതുകേട്ട് നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പൊലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇവർ പൊലീസുകാരേയും വാഹനത്തേയും ആക്രമിക്കുകയായിരുന്നു.

കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കൽ പൊലീസ് പന്തീരങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പൊലീസും സ്ഥലത്തെത്തി നാട്ടുകാർക്ക് നേരെ ലാത്തിവീശുകയും നാട്ടുകാരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു.

എന്നാൽ ഇതിനിടെ പ്രതി രക്ഷപ്പെട്ടു. ഞാറയ്ക്കൽ പൊലീസിന്റെ പരാതിയിൽ നൂറോളം നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തി, പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.

#Locals #attacked #police #who #came #arrest #Kozhikode #car #theft #case #suspect #accused #escaped

Next TV

Related Stories
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 09:07 PM

#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി...

Read More >>
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
Top Stories