#temperature |സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും, ഉഷ്ണ തരംഗ ഭീഷണി ഒഴിയുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

#temperature |സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും, ഉഷ്ണ തരംഗ ഭീഷണി ഒഴിയുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
May 10, 2024 07:11 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്.

ഇന്ന് ഒരു ജില്ലയിലും നിലവിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

12 ജില്ലകളിലും സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു വരെ താപനില ഉയരും. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ ഒരു തരത്തിലുമുള്ള താപനില മുന്നറിയിപ്പില്ല എന്നത് ആശ്വാസമാണ്.

തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ്‍ വരെ താപനില ഉയരും.

കൊല്ലം കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുംയ

#Temperatures #remain #high #state #today #heat #wave #threat #recedes #Yellow #alert #12 #districts

Next TV

Related Stories
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

May 20, 2024 08:23 PM

#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ്...

Read More >>
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
Top Stories