#pocsocase|തേഞ്ഞിപ്പാലം പോക്‌സോ കേസ്: പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്

#pocsocase|തേഞ്ഞിപ്പാലം പോക്‌സോ കേസ്: പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്
May 9, 2024 09:18 AM | By Meghababu

കോഴിക്കോട്: (truevisionnews.com)തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്.

പൊലീസ് തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ഇരയുടെ മാതാവ് പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ കേസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ല. പ്രതികളെ വെറുതെ വിട്ടത് ഇരയോടുള്ള നീതികേടാണെന്നും അവര്‍ പറഞ്ഞു.

തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ രണ്ട് പ്രതികളെയും കോഴിക്കോട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

പെണ്‍കുട്ടിയെ ബന്ധുക്കളായ യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വര്‍ഷത്തിന് ശേഷം 2020ലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയുമായി വന്ന യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.

കേസിന്റെ അന്വേഷണ ഘട്ടത്തില്‍ 2022ല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തത് കേസില്‍ പ്രതികൂലമായി ബാധിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയില്ല,

കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പോക്‌സോ കേസില്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു, പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ മാതാവും ഇളയ സഹോദരനും തല ചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ തെരുവിലിറങ്ങേണ്ട സാഹചര്യത്തിലാണ്.

#Thenjipalam #POCSO #case #Victim's #mother #against #police #prosecution

Next TV

Related Stories
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

May 20, 2024 09:47 AM

#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി...

Read More >>
#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

May 20, 2024 09:37 AM

#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി...

Read More >>
#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

May 20, 2024 09:31 AM

#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം...

Read More >>
#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

May 20, 2024 09:05 AM

#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ...

Read More >>
Top Stories