#missing | ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

#missing | ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
May 9, 2024 06:30 AM | By VIPIN P V

പീച്ചി: (truevisionnews.com) ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാതായി.

താനൂർ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്.

കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി.

വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. രാത്രി 10.45 ന് തിരച്ചിൽ നിർത്തി.

പുലർച്ചെ വീണ്ടും തുടരും. സമീപത്തു വനം വകുപ്പിന്റെ ബോട്ട് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ ഇല്ലാത്തതിനെ തുടർന്നു തിരച്ചിൽ ആരംഭിക്കാൻ വൈകി.

#young #man #missing #taking #bath #dam

Next TV

Related Stories
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

May 20, 2024 10:39 AM

#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന്...

Read More >>
#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

May 20, 2024 10:31 AM

#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും...

Read More >>
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
Top Stories