#Missingcase | 75-കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

#Missingcase | 75-കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ
May 8, 2024 12:58 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു.

രാത്രിയോടെ നിർത്തി വെച്ച തെരച്ചിൽ ഇന്നലെ വീണ്ടും പുനരാരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

അതിനിടയിലാണ് ഇന്ന് ഡ്രോൺ ഉപയോ​ഗിച്ച് തെരച്ചിൽ നടത്താനുള്ള തീരുമാനം വരുന്നത്. നിലവിൽ അതിരപ്പള്ളിയിൽ ഡ്രോണുപയോഗിച്ച് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

വനം വകുപ്പും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വയോധിക ഉൾക്കാട്ടിലെങ്ങാനും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡ്രോൺ പരിശോധന നടത്തുന്നത്.

#year-#old #missing #forest #two #nights; #Drone #search #Athirapally

Next TV

Related Stories
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

May 19, 2024 09:45 PM

#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും...

Read More >>
Top Stories