#heavyrain |പെരുമഴയ്ക്കിടെ അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്കെട്ട്, ഒറ്റ മഴയിൽ മുങ്ങി ഹൈദരാബാദ്

#heavyrain |പെരുമഴയ്ക്കിടെ അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്കെട്ട്, ഒറ്റ മഴയിൽ മുങ്ങി ഹൈദരാബാദ്
May 8, 2024 10:30 AM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)   കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് ദാരുണ സംഭവം.

മരിച്ചവരിൽ നാല് വയസ്സുള്ള കുട്ടിയുമുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർന്ന മതിലിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഹൈദരാബാദിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇതോടെ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.

രക്ഷാപ്രവർത്തനങ്ങള്‍ക്കായി ഡിആർഎഫ് (ഡിസാസ്റ്റർ റിലീഫ് ഫോഴ്‌സ്) സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ മരിച്ചു.

പ്രിൻസിപ്പൽ സെക്രട്ടറി (മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് അർബൻ ഡെവലപ്‌മെന്‍റ്) ദനകിഷോറും ജിഎച്ച്എംസി കമ്മീഷണർ റൊണാൾഡ് റോസും നഗരത്തിൽ വെള്ളക്കെട്ടുള്ളഴ ഭാഗങ്ങള്‍ സന്ദർശിച്ചു. ഡിആർഎഫ് ടീമുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

#Seven #dead #after #apartment #wall #collapses #during #heavy #rains

Next TV

Related Stories
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
Top Stories