#VSivankutty | താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

#VSivankutty | താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
May 7, 2024 04:36 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്.

ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാർജിനൽ വർദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് പഠന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ താൽക്കാലിക നിയമനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ നടത്തേണ്ടി വരാറുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ,എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് നടത്തിയത്.

ഇത് സമീപകാല കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ തന്നെയാണ് സർക്കാരിന്റെ ആദ്യ പരിഗണന.

എന്നാൽ വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ തേടേണ്ടി വരും.

ഒരു അധ്യയന വർഷം മുഴുവൻ പഠിപ്പിക്കാൻ അധ്യാപകരെ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. ഇക്കാര്യം വിമർശനം ഉന്നയിക്കുന്നവർ മനസ്സിലാക്കണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

#Why #schools #allowed #hire #temporary #teachers? #reason #explained #MinisterofEducation

Next TV

Related Stories
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

May 19, 2024 09:45 PM

#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും...

Read More >>
#arrest |  കഞ്ചാവ്  മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

May 19, 2024 08:13 PM

#arrest | കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ...

Read More >>
#attack  | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

May 19, 2024 08:03 PM

#attack | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ്...

Read More >>
Top Stories