#Riyas | കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിലെ തോക്ക് എവിടെനിന്ന്? ഉറവിടം തേടി പൊലീസ്

#Riyas | കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിലെ തോക്ക് എവിടെനിന്ന്? ഉറവിടം തേടി പൊലീസ്
May 7, 2024 12:46 PM | By Athira V

കൊച്ചി: ( www.truevisionnews.com )  എറണാകുളം മാഞ്ഞാലിയിൽ പരിശോധനയിൽ പിടിച്ചെടുത്ത തോക്കിന്റെ ഉറവിടം തേടി പൊലീസ്. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടിൽനിന്നാണ് നാലു തോക്കുകൾ പിടിച്ചെടുത്തത്.

തോക്കുകൾ നൽകിയത് ഗുണ്ടാ തലവൻ പെരുമ്പാവൂർ അനസ് ആണെന്നും മൂന്നു വർഷമായി ഇത് കൈവശമുണ്ടെന്നുമാണ് റിയാസ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.

തോക്കുകൾ ഉപയോഗിച്ചതാണോ എന്ന് അറിയാൻ ഫോറൻസിക് പരിശോധന നടത്തും. റിയാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയ്ക്കു ലഭിച്ച പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ മാഞ്ഞാലിയിൽ റെയ്ഡ് നടന്നത്.

പരിശോധനയിൽ റിയാസിന്റെ വീട്ടിൽനിന്നു തോക്കിനു പുറമെ ഒൻപത് ലക്ഷം രൂപയും ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായായിരുന്നു പരിശോധന.

മാവിൻചുവട് മുബാറക് വധക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിയാസ്. സംഭവത്തിൽ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

#ernakulam #manjaly #gangster #Riyas #home #raid #guns

Next TV

Related Stories
#arrest |  47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

May 20, 2024 05:49 PM

#arrest | 47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന്‍ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്തതിനാണ് മനാഫ്...

Read More >>
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
Top Stories