#Childbirth |ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

#Childbirth |ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്
May 7, 2024 10:14 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി.

പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ യുവതിയുടെ പ്രസവത്തെ തുടർന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു.

വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിച്ചു.

ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെൺകുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല.

മുൻപു പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു.

ഞായർ രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.

ഒടുവിൽ, ഒപ്പമുണ്ടായിരുന്നവർ വാതിൽ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോൾ കയ്യിൽ നവജാതശിശുവിനെയും പിടിച്ചു നിൽക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

#Child #birth #hostel #washroom #Baby's #father #ready #marry #youngwoman

Next TV

Related Stories
#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

May 19, 2024 02:31 PM

#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന...

Read More >>
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

May 19, 2024 01:54 PM

#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം...

Read More >>
Top Stories