#arrest | വാട്ടർ തീം പാർക്കിലെത്തിയ 5 വയസ്സുകാരന് ഹൃദയാഘാതം; അവ​ഗണിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

#arrest | വാട്ടർ തീം പാർക്കിലെത്തിയ  5 വയസ്സുകാരന് ഹൃദയാഘാതം; അവ​ഗണിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
May 7, 2024 09:13 AM | By Aparna NV

 ലണ്ടൻ: (truevisionnews.com) വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്സിലാണ് സംഭവം.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ലെഗോലാൻഡ് വിൻഡ്‌സർ റിസോർട്ടിലാണ് സംഭവമുണ്ടായത്. കുട്ടിയെ അവഗണിച്ചുവെന്ന സംശയത്തിൽ പേര് വെളിപ്പെടുത്താത്ത 27 കാരിയെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, അറസ്റ്റ് ചെയ്ത യുവതിയെ ജൂലൈ 26 വരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

വാട്ടർ തീം പാർക്കിലെത്തിയ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ ആരോ​ഗ്യനില ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ ആഴ്‌ച ആദ്യം ലെഗോലാൻഡ് വിൻഡ്‌സറിൽ വെച്ച് വളരെ ചെറിയ കുട്ടി ഉൾപ്പെട്ട ഒരു വിഷമകരമായ സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്. ഒന്നാമതായി, ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ആൺകുട്ടിയുടെ കുടുംബത്തോടാണ് ഞങ്ങൾ. അവർക്ക് മികച്ച രീതിയിൽ പിന്തുണ നൽകുന്നുവെന്നും പൊലീസ് പറയുന്നു.

ലെഗോലാൻഡ് വിൻഡ്‌സർ റിസോർട്ടിലെ ടീമുമായി ചേർന്ന് സംഭവം അന്വേഷിച്ച് വരികയാണ്. ഈ സംഭവത്തെക്കുറിച്ച് വിവരം അറിയാവുന്ന ആരുമായും സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

എന്നാൽ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച പാർക്കിലെത്തിയ ഒരു കുഞ്ഞിന് അസുഖം ബാധിച്ചു. ഞങ്ങളുടെ പ്രഥമ ശുശ്രൂഷാ സംഘം അടിയന്തര സേവനങ്ങളും ഉടനടി പരിചരണവും നൽകി.

ഞങ്ങൾ തേംസ് വാലി പൊലീസിനെ അന്വേഷണത്തിൽ പിന്തുണയ്ക്കും. അവരുടെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തോടൊപ്പം നിലനിൽക്കുമെന്നും തീം പാർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

#5year #old #suffers #heart #attack #at #water #theme #park #Police #arrested #the #woman #who #ignored #her

Next TV

Related Stories
#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

May 19, 2024 10:53 AM

#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

May 19, 2024 10:28 AM

#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

രാജ്യത്തെ മിക്ക പ്രവിശ്യകളിലും അസാധാരണമായ രീതിയിലെ മഴയും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം...

Read More >>
#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

May 18, 2024 05:20 PM

#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

ഇവർക്ക് സ്വന്തമായി ഒരു വീടുണ്ടെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ കടമുറിയിൽ താമസിക്കുന്നത് എന്ന് അറിയില്ലെന്നും അയൽവാസികൾ...

Read More >>
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
Top Stories

GCC News