#murdercase |പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

#murdercase |പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
May 6, 2024 08:39 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തു.

അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇന്നലെയാണ് പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അത്മഹത്യ ചെയ്ത സുദർശന്‍ പ്രസാദുമായി അനിലയ്ക്ക് മുൻ പരിചയം ഉണ്ടായിരുന്നു.

ഇവർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പയ്യന്നൂർ ഡിവൈഎസ്പി എ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാല്‍ വീട് നോക്കാന്‍ ഏല്‍പിച്ചിരുന്നത് സുദര്‍ശന്‍ പ്രസാദിനെയായിരുന്നു.

മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്.

#Police #confirmed #Anila's #death #Payyannur #murder.

Next TV

Related Stories
#Complaint | 'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

May 19, 2024 12:29 PM

#Complaint | 'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

എസ്.ഐ.ടി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാൻ കുഞ്ഞിന് പത്തോളജിക്കൽ ഓട്ടോപ്സി...

Read More >>
#KozhikodeMedicalCollege | അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

May 19, 2024 12:02 PM

#KozhikodeMedicalCollege | അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ...

Read More >>
#kozhikodemedicalcollege |  കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

May 19, 2024 11:56 AM

#kozhikodemedicalcollege | കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത് നല്‍കുകയെന്നും ഡോ. ജേക്കബ്...

Read More >>
#accident |  പോർഷേ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

May 19, 2024 11:52 AM

#accident | പോർഷേ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക്...

Read More >>
#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതിമാർ മരിച്ചു

May 19, 2024 11:32 AM

#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതിമാർ മരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ്...

Read More >>
Top Stories