#accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

#accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
May 6, 2024 07:50 PM | By VIPIN P V

കുമരകം: (truevisionnews.com) നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും ഗുരുതര പരിക്ക്.

കുമരകം ബോട്ട് ജെട്ടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം.

ചന്ത കവലില്‍നിന്ന് വന്ന കാര്‍ ബോട്ട് ജെട്ടി ലയണ്‍ ക്ലബ്ബിന്റെ സമീപം പച്ചക്കറി കടയ്ക്ക് എതിര്‍വശം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഈ സമയം ഇതുവഴി കടന്നുവന്ന ഇരുചക്ര വാഹനത്തിലും കാര്‍ ഇടിച്ചെങ്കിലും ബൈക്ക് യാത്രികന്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

പൊതുപ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വാലേച്ചിറ വീട്ടില്‍ അജയന്‍ (46) , ശ്രീജ വാലേച്ചിറ (39) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലും കാലിലും പരിക്കേറ്റ സഹയാത്രികനായ കുറ്റിക്കാട്ട് വീട്ടില്‍ ജിബിന്‍ (39) കുമരകം എസ്.എച്ച്. മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

#car #rammed #stopped #autorickshaw. #Two #people #seriously #injured

Next TV

Related Stories
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories