#rain |കൊടും ചൂടിൽ നിന്ന് അല്പം ആശ്വാസം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

#rain |കൊടും ചൂടിൽ നിന്ന് അല്പം ആശ്വാസം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
May 6, 2024 07:37 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)   കൊടും ചൂടിന് വരും ദിവസങ്ങളിൽ ശമനമാകുമെന്ന് റിപ്പോർട്ട്. കിഴക്കൻ, തെക്കൻ ഉപദ്വീപിൽ നിലനിൽക്കുന്ന തീവ്രമായ ഉഷ്ണതരംഗം ഉടൻ ശമിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) പ്രവചനം.

കിഴക്കൻ മേഖലയ്ക്ക് ഇന്ന് ആശ്വാസം ലഭിക്കുമെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ചൂടില്‍ നിന്നുള്ള ആശ്വാസത്തിന് ഒരു ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

മെയ് 10 വരെ ഇടിമിന്നലോടും ശക്തമായ കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. താപനില മിക്ക ദിവസങ്ങളിലും 40 ഡിഗ്രിക്ക് മുകളിലെത്തി.

ഏപ്രിൽ അവസാന ദിവസം കൊൽക്കത്തയിൽ 43 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്.

കിഴക്കും തെക്കും ആശ്വാസം ലഭിക്കുമെങ്കിലും അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഗുജറാത്ത്, രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് തുടങ്ങി പടിഞ്ഞാറൻ ഇന്ത്യയിൽ ഒരു പുതിയ ഉഷ്ണതരംഗം വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴയും ഇടിമിന്നലും നാളെ വരെ തുടരാൻ സാധ്യതയുണ്ട്. മേഘാലയയിലെ ഖാസി-ജൈന്തിയ ഹിൽസ് മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്.

മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 400-ലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ഇത് 48 മണിക്കൂർ കൂടി തുടരുമെന്നും കാലാവസ്ഥാ അറിയിച്ചു.

#Central #Meteorological #Department #predicted #rain #coming #days

Next TV

Related Stories
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

May 18, 2024 10:06 PM

#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും...

Read More >>
#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 18, 2024 09:32 PM

#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്‍ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
Top Stories