#murdercase | യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റിൽ

#murdercase | യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റിൽ
May 6, 2024 05:56 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) തൃശ്ശൂർ കോടന്നൂരിൽ മനു എന്ന യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികളും പിടിയിലായി.

മണികണ്ഠന്‍, ആഷിഖ്, പ്രണവ് എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊല.

ഇന്ന് പുലർച്ച ഒരു മണിയോടെയാണ് ശിവപുരം കോളനിയിലെ മനു കോടന്നൂർ പെട്രോൾ പമ്പിനു സമീപം നടുറോഡില്‍ തലക്കടിയേറ്റ് മരിച്ചത്.

മണികണ്ഠൻ, പ്രണവ്, ആഷിഖ് എന്നീ മൂന്നു പേർ ചേർന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.

ശിവപുരം കോളനിയിലെ കുടുംബ തർക്കം പരിഹരിക്കാൻ മനു ഇടപ്പെട്ടതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭങ്ങളുടെ തുടക്കം.

ശിവപുരം കോളനിയിൽ നെല്ലാത്ത് വീട്ടിലെ തർക്കം പരിഹരിക്കാൻ ജിഷ്ണു എന്നയാൾ മണികണ്ഠനെയും സംഘത്തെയും വിളിച്ചു വരുത്തി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു മണികണ്ഠനും സുഹൃത്തുക്കളും. തർക്കം പരിഹരിക്കാൻ എത്തിയവർ പ്രശ്നമുണ്ടാക്കിത്തുടങ്ങിയതോടെ പരിസരവാസികളായ മനുവും കൂട്ടുകാരും ഇടപെട്ടു.

അടി പൊട്ടിയതോടെ മനുവിന്റെ നെറ്റി മുറിഞ്ഞു. സുഹൃത്തിനെയും കൂട്ടി ബൈക്കുമെടുത്ത് 11.30 ഓടെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.

തിരിച്ചു വരും വഴി ബൈക്ക് കൂട്ടുകാരനെ ഏൽപ്പിക്കാനായി കോടന്നൂരെത്തി.

ഈ സമയം അവിടെ കാത്തുനിന്ന മണികണ്ഠൻ, അനുജൻ പ്രണവ്, സുഹൃത്ത് ആഷിക്ക് എന്നിവർ ചേർന്ന് ഹോക്കി സ്റ്റിക്ക് കൊണ്ട് ആക്രമിച്ചു. അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികൾ മുങ്ങി. സുഹൃത്ത് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും മനു മരിച്ചിരുന്നു.

#incident #killing #young #man #hitting #head #hockeystick;# Three #people #arrested

Next TV

Related Stories
#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

May 19, 2024 10:46 AM

#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ...

Read More >>
#veenageorge |  മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

May 19, 2024 10:33 AM

#veenageorge | മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ...

Read More >>
#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

May 19, 2024 10:24 AM

#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ വിശദീകരണം...

Read More >>
#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

May 19, 2024 10:03 AM

#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും...

Read More >>
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
Top Stories