#death | ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, നട്ടെല്ലും വാരിയെല്ലും പൊട്ടി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

#death | ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, നട്ടെല്ലും വാരിയെല്ലും പൊട്ടി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
May 6, 2024 01:11 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50) ആണ് മരിച്ചത്.

ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഒരുമാസംമുമ്പാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്.

നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ. ഞായറാഴ്ച പുലര്‍ച്ചെ സ്ഥിതി വഷളായി മരണം സംഭവിച്ചു. രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതിമാര്‍ക്ക്.

#woman #dies #brutally #attacked #husband #elanthur

Next TV

Related Stories
#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

May 19, 2024 01:11 PM

#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

ഈ ഉത്തരവ് ലംഘിച്ചാൽ യുവാവിന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ...

Read More >>
#KPYohannan | അന്തിമോപചാരമര്‍പ്പിക്കാൻ നിരവധി പേര്‍: മെത്രാപ്പൊലീത്തയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു

May 19, 2024 12:35 PM

#KPYohannan | അന്തിമോപചാരമര്‍പ്പിക്കാൻ നിരവധി പേര്‍: മെത്രാപ്പൊലീത്തയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു

രാത്രിയോടെ ബിലീവേഴ്സ് ചർച് ആസ്ഥാത്ത് മൃതദേഹം എത്തിക്കും. നാളെ രാവിലെ 9 മണി മുതൽ മറ്റന്നാൾ രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ്...

Read More >>
#Complaint | 'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

May 19, 2024 12:29 PM

#Complaint | 'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

എസ്.ഐ.ടി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാൻ കുഞ്ഞിന് പത്തോളജിക്കൽ ഓട്ടോപ്സി...

Read More >>
#KozhikodeMedicalCollege | അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

May 19, 2024 12:02 PM

#KozhikodeMedicalCollege | അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ...

Read More >>
Top Stories










GCC News