#arrest |ആശുപത്രിയിലെ എസി മോഷ്ടിച്ചു; പ്രതി പിടിയില്‍

#arrest |ആശുപത്രിയിലെ എസി മോഷ്ടിച്ചു; പ്രതി പിടിയില്‍
May 6, 2024 06:34 AM | By Aparna NV

ആലപ്പുഴ: (truevisionnews.com) ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഇഎസ്‌ഐ ആശുപത്രിയിലാണ് സംഭവം നടന്നത്.

പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആന്‍ഡ്രൂസ്(25) ആണ് പിടിയിലായത്. രണ്ട് എസികളുടെ ഔട്ട്‌ഡോര്‍ യൂണിറ്റുകളും മൂന്ന് എസികളുടെ ഔട്ട് ഡോര്‍ യൂണിറ്റിലെ ചെമ്പ് കോയിലുമാണ് മോഷണം പോയത്.

ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. എസി മോഷണം പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ അടക്കം മുങ്ങിയിരുന്നു. ഇത് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധത്തിനും ഇടയാക്കി.

തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങള്‍ ചെയ്തവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

#Hospital #AC #stolen; #Accused #in #custody

Next TV

Related Stories
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

May 19, 2024 08:27 AM

#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും ഭാരവാഹികള്‍...

Read More >>
#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

May 19, 2024 08:06 AM

#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും...

Read More >>
Top Stories