#firstprice|ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

#firstprice|ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്
May 5, 2024 03:10 PM | By Meghababu

 കൊച്ചി: (truevisionnews.com)കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്.

ഇവര്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഓട്ടോമേഷനിലേക്ക് ധാരാളം മാനുവല്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.ടീമിന് നാല്‍പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു.

കാസര്‍കോഡ് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അന്‍ഷിഫ് ഷഹീര്‍,ആസിഫ് എസ് എന്നിവര്‍ അടങ്ങിയ ടീം ടെക് ടൈറ്റന്‍സ് ഒന്നാം റണ്ണര്‍ അപ്പും പാലാ സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്‌നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് & ഡാറ്റാ സയന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജൂഡിന്‍ അഗസ്റ്റിന്‍, അഭിജിത് പി.ആര്‍, വിഷ്ണു പ്രസാദ് കെ.ജി എന്നിവരടങ്ങുന്ന ടീം എ.ഐ ജാവ് രണ്ടാം റണ്ണര്‍ അപ്പും ആയി.

ഇരു ടീമുകളും ഇരുപതിനായിരം രൂപ വീതം പാരിതോഷികവും ട്രോഫിയും നേടി. ടെക്‌നോളജി വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രമുഖ സ്ഥാപനമായ ലൈവ് വയര്‍, കൊച്ചിയിലെ സിദ്ര പ്രിസ്റ്റീന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച 'ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് ' കേരള എഡിഷന്‍ ഫൈനല്‍ മത്സരം സാങ്കേതിക വിദ്യയിലെ നൂതനമായ ആശയങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ഒന്നാം റൗണ്ടില്‍ കേരളത്തിലുടനീളമുള്ള 96 കോളേജുകളില്‍ നിന്നായി 3700ലധികം വിദ്യാര്‍ത്ഥികളും രണ്ടാം റൗണ്ടില്‍ 940 വിദ്യാര്‍ത്ഥികള്‍ 340 ടീമുകളായി പങ്കെടുത്തു. ഫൈനലില്‍ 33 ടീമുകളിലായി 94 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കാലാനുസൃതമായ മാറ്റം എന്ന നിലയിലാണ് തത്സമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുള്ള പ്രോഗ്രാമര്‍മാരെ സൃഷിക്കുകയും യുക്തിസഹമായ ചിന്താശേഷി വികസിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ഇവന്റായി ഹാക്കഞ്ചേഴ്‌സ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ അമൃത വിശ്വ വിദ്യാ പീഠത്തിലെ റോബോട്ടിക്‌സ് ആന്‍ഡ് എച്ച്.ടി ലാബ്‌സ് മേധാവി ഡോ. രാജേഷ് കണ്ണന്‍ മേഗലിംഗം, കാബോട്ട് ടെക്‌നോളജി സൊല്യൂഷന്‍സ് ഇന്‍ കോര്‍പ്പറേറ്റിലെ വി.പി ടെക്‌നോളജി ഓപ്പറേഷന്‍സ് പ്രദീപ് പണിക്കര്‍, ഡോ.മേഗലിഗം,പണിക്കര്‍, ലൈവ് വയറിന്റെ സി.ഒ.ഒ ഷിബു പീതാംബരന്‍, നാസ്‌കോം ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം പ്രതിനിധി ഊര്‍മ്മിള എന്നിവര്‍ പങ്കെടുത്തു.

#Live #Wire #Hackingers #Kerala #Edition #Concludes #Pala #St. Joseph's #College #Engineering #Technology

Next TV

Related Stories
#PinarayiVijayan | അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

May 18, 2024 10:00 PM

#PinarayiVijayan | അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. വൈദ്യതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്ക്...

Read More >>
#drowned | ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

May 18, 2024 09:58 PM

#drowned | ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു...

Read More >>
#kozhikkodemedicalcollage |  കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്

May 18, 2024 09:42 PM

#kozhikkodemedicalcollage | കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കൈവിരലിനു ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ 4 വയസ്സുകാരിയുടെ നാവിനു കെട്ട് (ടങ്‌ ടൈ) മാറ്റാനായി...

Read More >>
#PKKunhalikutty | മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

May 18, 2024 09:10 PM

#PKKunhalikutty | മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

പ്രശ്‌നപരിഹാരമുണ്ടാകും വരെ സമരം നടത്താൻ കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്...

Read More >>
#Balamurugan | ജയിലിന് മുമ്പിൽ നിന്ന്  രക്ഷപ്പെട്ട ബാലമുരുകൻ കടന്നത് മോഷ്ടിച്ച ബൈക്കില്‍, കൊടുംക്രിമിനലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

May 18, 2024 09:02 PM

#Balamurugan | ജയിലിന് മുമ്പിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ കടന്നത് മോഷ്ടിച്ച ബൈക്കില്‍, കൊടുംക്രിമിനലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബാലമുരുകനു വേണ്ടിയുള്ള അന്വേഷണം...

Read More >>
Top Stories