#NavakeralaBus | 'നവകേരള ബസ്' ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു; ആദ്യ യാത്രയില്‍ തന്നെ ബസിന്‍റെ വാതില്‍ കേടായി

#NavakeralaBus | 'നവകേരള ബസ്' ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു; ആദ്യ യാത്രയില്‍ തന്നെ ബസിന്‍റെ വാതില്‍ കേടായി
May 5, 2024 07:06 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി.

ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.

രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്.

യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്.

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്‍റെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബെംഗളൂരുവിലേക്ക് പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു.

ഉപയോഗിക്കാതെ കട്ടപുറത്തിടാതെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കിയത് നല്ലകാര്യമാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം.

മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്.

ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം -കോഴിക്കോട് സര്‍വീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു.

ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

#NavakeralaBus' #launched #Bengaluru #GarudaPremium; #door #damaged #very #journey

Next TV

Related Stories
#Case | കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

May 18, 2024 08:49 PM

#Case | കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉൾപ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി...

Read More >>
#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 18, 2024 08:42 PM

#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളി രാജേഷാണ്...

Read More >>
#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും  -മന്ത്രി വി ശിവൻകുട്ടി

May 18, 2024 08:25 PM

#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം...

Read More >>
#keralarain |  അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

May 18, 2024 08:12 PM

#keralarain | അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

May 18, 2024 07:34 PM

#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ...

Read More >>
Top Stories