#stolen | വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെയെന്ന് പൊലീസ്

#stolen | വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെയെന്ന് പൊലീസ്
May 5, 2024 06:41 AM | By VIPIN P V

പൊന്നാനി: (truevisionnews.com) മലപ്പുറം പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു.

കവര്‍ച്ച നടന്ന വീടിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തു വിട്ടത്. ഇയാളെ കുറിച്ച് വിവരം കിട്ടുന്നവര്‍ പൊന്നാനി സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

പ്രവാസിയായ രാജേഷിന്‍റെ പൊന്നാനിയിലെ വീട്ടില്‍ കഴിഞ്ഞ മാസം 13 നാണ് കവര്‍ച്ച നടന്നത്. രാജേഷും കുടുംബവും ഗള്‍ഫിലായിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല.

വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. 350 പവനോളം സ്വര്‍ണ്ണമാണ് വീട്ടില്‍ നിന്നും മോഷ്ടാവ് കവര്‍ന്നത്.

സംഭവത്തിൽ പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിലേക്കെത്താന്‍ കഴി‍ഞ്ഞിരുന്നില്ല. ഇതിനിടയിലാണ് സമീപത്തെ വീട്ടുമുറ്റത്തെ സി സി ടി വിയില്‍ നിന്നുമാണ് മോഷ്ടാവിന്‍റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്.

ഇയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

വീട് സിസിടിവി നിരീക്ഷണത്തിലാണെങ്കിലും ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള സാധനങ്ങളുമായാണ് മോഷ്ടാവ് സ്ഥലം വിട്ടത്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

#rupees #stolen #breaking #house, #CCTV #footage #shows #suspect

Next TV

Related Stories
#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 18, 2024 08:42 PM

#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളി രാജേഷാണ്...

Read More >>
#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും  -മന്ത്രി വി ശിവൻകുട്ടി

May 18, 2024 08:25 PM

#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം...

Read More >>
#keralarain |  അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

May 18, 2024 08:12 PM

#keralarain | അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

May 18, 2024 07:34 PM

#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ...

Read More >>
#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

May 18, 2024 07:33 PM

#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍...

Read More >>
Top Stories