#theft |ഒരേ സൂപ്പര്‍മാര്‍ക്കറ്റില്‍ 4 തവണ കയറിയ കള്ളൻ; സിസിടിവിയില്‍ പതിഞ്ഞിട്ടും പിടി കിട്ടിയില്ല

#theft |ഒരേ സൂപ്പര്‍മാര്‍ക്കറ്റില്‍ 4 തവണ കയറിയ കള്ളൻ; സിസിടിവിയില്‍ പതിഞ്ഞിട്ടും പിടി കിട്ടിയില്ല
May 2, 2024 07:44 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)    ഒരേ സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് തവണ കയറിയിട്ടും, സിസിടിവിയില്‍ മുഖം പതിഞ്ഞിട്ടും പൊലീസിന്‍റെ കൺവെട്ടത്ത് എത്താതെ 'മിടുക്കൻ' കളിക്കുകയാണ് പയ്യന്നൂരിലൊരു കള്ളൻ.

ഈ ബുധനാഴ്ചയാണ് അവസാനമായി ഇയാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയത്. അന്ന് കൗണ്ടറില്‍ നിന്ന് 25,000 രൂപയും കവര്‍ന്നു.

പണം കഴിഞ്ഞാല്‍ പിന്നെ ഈ കള്ളന് പ്രിയം പെര്‍ഫ്യൂമുകളോടും, ഷാമ്പൂ പോലുള്ള ഉത്പന്നങ്ങളുമാണത്രേ. ആയിരക്കണക്കിന് രൂപയുടെ ഇത്തരം ഉത്പന്നങ്ങളാണ് ഇയാളിവിടെ നിന്ന് മോഷ്ടിച്ചിട്ടുള്ളത്.

സിസിടിവി വീഡിയോയില്‍ ഇയാള്‍ കൗണ്ടറില്‍ നിന്നുകൊണ്ട് ഡ്രിങ്ക്സ് കഴിക്കുന്നത് കാണാം. സിസിടിവി ക്യാമറയെ നേരെ നിന്ന് നോക്കിയാണ് ഡ്രിങ്ക്സ് കഴിക്കുന്നത്.

വളരെ ലാഘവത്തോടെ അകത്തേക്ക് മോഷണത്തിനായി നടന്നുപോകുന്നതും കാണാം. മോഷണത്തിന് ശേഷം സിസിടിവി ദൃശ്യം പരിശോധിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഉടമസ്ഥര്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു.

മുമ്പ് മൂന്ന് തവണ കയറിയ അതേയാള്‍ എന്ന തിരിച്ചറിയല്‍ ഇവര്‍ക്കും ഞെട്ടലായി. നേരത്തെ വെന്‍റിലേറ്റര്‍ ഇളക്കിയാണ് കള്ളൻ അകത്തുകയറിയതെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അത് ഭദ്രമായി അടച്ചതാണ്.

ഇക്കുറി പക്ഷേ ഷീറ്റിളക്കിയാണ് അകത്തുകയറിയിരിക്കുന്നത്. ആളെ കൃത്യമായി കണ്ടിട്ടും കവര്‍ച്ച ആവര്‍ത്തിച്ചിട്ടും പയ്യന്നൂര്‍ പൊലീസിന് ഇതുവരെ ഇയാളെ പിടികൂടാനായില്ല എന്നതാണ് പരാജയം. പൊലീസിനും ഇത് വല്ലാത്ത തലവേദന ആയെന്ന് പറയാം.

#thief #entered #same #supermarket #4 #times #Despite #being #caught #CCTV #he #not #caught

Next TV

Related Stories
#keralarain |  സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 17, 2024 03:25 PM

#keralarain | സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പാലക്കാടും, മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
#keralarain  | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

May 17, 2024 03:13 PM

#keralarain | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....

Read More >>
#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

May 17, 2024 03:10 PM

#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ...

Read More >>
#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

May 17, 2024 02:56 PM

#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ...

Read More >>
#Aravana | ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

May 17, 2024 02:49 PM

#Aravana | ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയ്യതി വൈകുന്നേരം...

Read More >>
Top Stories