#childdeath | ആറ് വയസുകാരന് അമിതവണ്ണമെന്ന് പിതാവ്; ട്രെഡ് മില്ലിൽ ഓടാൻ മർദ്ദനം, കുഞ്ഞിന് ദാരുണാന്ത്യം

#childdeath | ആറ് വയസുകാരന് അമിതവണ്ണമെന്ന് പിതാവ്; ട്രെഡ് മില്ലിൽ ഓടാൻ മർദ്ദനം, കുഞ്ഞിന് ദാരുണാന്ത്യം
May 2, 2024 03:01 PM | By VIPIN P V

ന്യൂജേഴ്സി: (truevisionnews.com) അമിത വണ്ണമെന്ന് ആരോപിച്ച് 6 വയസ് പ്രായമുള്ള മകനെ ട്രെഡ് മില്ലിൽ ഓടാൻ നിർബന്ധിച്ച് പിതാവ്. ദിവസങ്ങൾക്ക് പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം.

കേസ് അന്വേഷണത്തിൽ നിർണായകമായി ജിമ്മിലെ സിസിടിവി ദൃശ്യങ്ങൾ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. തുടർച്ചയായ മർദ്ദനങ്ങളുടെ പിന്നാലെ 2021ലാണ് ആറ് വയസുകാരൻ മരണത്തിന് കീഴടങ്ങിയത്.

കേസ് അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ വിചാരണയ്ക്കിടെ ചൊവ്വാഴ്ചയാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. ക്രിസ്റ്റഫർ ഗ്രിഗോർ എന്ന 31കാരനെയാണ് മകനായ ആറ് വയസുകാരൻ കോറി മിസിയോലോയുടെ മരണത്തിൽ അറസ്റ്റ് ചെയ്തത്.

കൊലപാതക്കുറ്റം അടക്കം ചുമത്തിയാണ് ക്രിസ്റ്റഫർ ഗ്രിഗ്രോറിനെ അറസ്റ്റ് ചെയ്തത്. 2021 മാർച്ച് 20നുള്ള സിസിടിവി ദൃശ്യങ്ങളാണ് കോടതിയിൽ കാണിച്ചത്.

അച്ഛനൊപ്പം ജിമ്മിലെത്തിയ കുട്ടി ട്രെഡ് മില്ലിൽ ഓടുന്നതും പിതാവ് വേഗത വർധിപ്പിക്കുന്നതിന് പിന്നാലെ ബാലൻസ് തെറ്റി വീഴുന്നതും മകന്റെ തലയിലും കഴുത്തിലും കടിച്ച ശേഷം വീണ്ടും ഓടാൻ 31കാരൻ പ്രേരിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

നിരവധി തവണ ട്രെഡ് മില്ലിൽ നിന്ന് വീണിട്ടും വേഗത കുറയ്ക്കാനോ ട്രെഡ് മിൽ നിർത്താനോ ഇയാൾ തയ്യാറാകുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിക്കുണ്ടായ പരിക്കുകൾ അമ്മ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇവിടെ വച്ചാണ് തനിക്ക് അമിത വണ്ണമായതിനാൽ ട്രെഡ് മില്ലിൽ ഓടാൻ പിതാവ് നിർബന്ധിച്ചിരുന്നതായി ആറ് വയസുകാരൻ വിശദമാക്കിയത്.

തൊട്ടടുത്ത ദിവസമാണ് പിതാവ് മകന് ശ്വാസതടസം നേരിടുന്നതായും സംസാരിക്കുന്നില്ലെന്നും വിശദമാക്കി ക്രിസ്റ്റഫർ ഗ്രിഗോർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

സിടി സ്കാൻ അടക്കമുള്ളവയെടുത്ത് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ അടിയേറ്റുള്ള പരിക്കുകളാണ് ആറ് വയസുകാരന്റെ മരണകാരണമെന്ന് വ്യക്തമായിരുന്നു.

ഹൃദയവും കരളും വരെ തകരാറിലായ നിലയിലായിരുന്നു 6 വയസുകാരൻ. 2021 ജൂലൈ മാസത്തിലാണ് കുഞ്ഞിനെ അവഗണിച്ചതടക്കമുള്ള കുറ്റങ്ങൾക്ക് ക്രിസ്റ്റഫർ അറസ്റ്റിലായത്.

ഈ കേസിലെ അന്വേഷണത്തിനിടയിലാണ് ആശുപത്രിയിലെത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപുള്ള ജിമ്മിലെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

ആറ് വയസുകാരനെ ട്രെഡ് മില്ലിൽ ഓടിച്ചതിനും ട്രെഡ് മിൽ നിർത്താതിരുന്നതിനും വേഗത വർധിപ്പിച്ചതിനും കൊലപാതക കുറ്റം അടക്കമുള്ള കുറ്റങ്ങൾ പിന്നാലെ 31കാരനെതിരെ ചുമത്തുകയായിരുന്നു.

2021 സെപ്തംബറിലാണ് 6 വയസുകാരന്റെ മരണം കൊലപാതകമാണെന്ന് കോടതി വ്യക്തമാക്കിയത്. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ആറ് വയസുകാരൻ പിതാവിൽ നിന്ന് നിരന്തരമായി മർദ്ദനത്തിന് ഇരയായെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് 31 കാരനെതിരെ ചുമത്തിയിട്ടുള്ളത്.

#Father #calls #six-#year-#old #overweight; #Forced #run #treadmill, #baby #suffers #tragic #end

Next TV

Related Stories
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

May 11, 2024 04:14 PM

#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

കറുത്ത എലിയുടെ അവശിഷ്ടങ്ങൾ നിരവധി ബ്രെഡ് പാക്കറ്റുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

May 11, 2024 02:30 PM

#LightningFlood | മിന്നൽ പ്രളയം; 60-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തിൽ തകർന്നിട്ടുണ്ട്. ഓവ് ചാലുകളിലൂടെ ഒഴുകി പോവുന്നതിലും അധികം ജലം മഴ...

Read More >>
Top Stories