#MurderCase | പ്രകോപനം മൂന്ന് രൂപ കുറഞ്ഞതിന്; വീണുകിടന്നയാളെ വീണ്ടും തള്ളിയിട്ടു, വയോധികന്‍റെ ദാരുണ മരണത്തിൽ വെളിപ്പെടുത്തൽ

#MurderCase | പ്രകോപനം മൂന്ന് രൂപ കുറഞ്ഞതിന്; വീണുകിടന്നയാളെ വീണ്ടും തള്ളിയിട്ടു, വയോധികന്‍റെ ദാരുണ മരണത്തിൽ വെളിപ്പെടുത്തൽ
May 2, 2024 02:54 PM | By VIPIN P V

തൃശൂര്‍: (truevisionnews.com) ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍.

3 രൂപാ കുറഞ്ഞതിനാണ് വയോധികനെ ബസ്സിൽ നിന്ന് തള്ളിയിട്ടതെന്നും പൊലീസ് കണ്ടെത്തി.

തള്ളിയിട്ട ശേഷവും കണ്ടക്ടർ വയോധികനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്സാശികളായ പ്രവീണ്‍, പുരുഷൻ എന്നിവര്‍ പറഞ്ഞു.

കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഒന്നും പറ്റിയിട്ടില്ലലോ എന്ന് പറഞ്ഞാണ് വീണ്ടും താഴേക്ക് ഇട്ടതെന്നും കല്ലിൽ ഇടിച്ചാണ് തലയ്ക്ക് ക്ഷതമേറ്റതെന്ന് ദൃക്സാക്ഷിയായ പുരുഷൻ എന്നയാള്‍ പറഞ്ഞു.

വീണുകിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോഴാണ് തലയില്‍ മുറിവേറ്റത് കണ്ടതെന്നും ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞപ്പോള്‍ പൊക്കി നോക്കിയശേഷം ഒരു കുഴപ്പവുമില്ലലോ എന്ന് പറഞ്ഞ് വീണ്ടും താഴേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ പ്രവീണ്‍ പറഞ്ഞു.

ഇതോടെകൂടിയാണ് ആളുടെ ബോധം പോയത്. കണ്ടക്ടര്‍ ആകെ ബഹളം വെച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.

ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു.

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രൻ വീണത്.

ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി കണ്ടക്ടറേയും, ബസും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തി.

#Provocation #three #rupees #less; #Fallen #One #Rejected, #Revealed #Tragic #Death #Elderly

Next TV

Related Stories
#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

May 17, 2024 12:01 PM

#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

കൂ​ടെ​യു​ള്ള​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ആ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ഒ​പ്പം പൊ​ലീ​സി​ൽ...

Read More >>
#death | കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

May 17, 2024 11:54 AM

#death | കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

കീഴരിയൂരിലെ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ്​...

Read More >>
#GarudaPremium | ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം - കെഎസ്ആർടിസി

May 17, 2024 11:35 AM

#GarudaPremium | ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം - കെഎസ്ആർടിസി

സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും...

Read More >>
#SolarStrike | സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

May 17, 2024 11:31 AM

#SolarStrike | സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ...

Read More >>
#Hanged | പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:11 AM

#Hanged | പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്...

Read More >>
#CIASSarin | ‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്

May 17, 2024 10:41 AM

#CIASSarin | ‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്

നിമ്മിക്ക് ഭർത്താവ് ഫോൺ വാങ്ങിക്കൊടുത്തിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്യാൻ ഭർത്താവിന്റെ കുടുംബം താൽപര്യം കാട്ടിയില്ല. നിമ്മിയുടെ കുടുംബം...

Read More >>
Top Stories